ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കല് ഹോ ന ഹോ. ചിത്രത്തില്‍ അമന് മതൂര്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് സിനിമയുടെ അവസാനം ഷാരൂഖ് മരിയ്ക്കുന്നതാണ് കാണിയ്ക്കുന്നത്.
എന്നാല്‍ ആ രംഗം ചിത്രീകരിയ്ക്കുന്നതിനോട് ഷാരൂഖിന് ഭയങ്കര വെറുപ്പായിരുന്നു എന്ന് സംവിധായകന് നിഖില്‍ അദ്വാനി പറയുന്നു. ഒരു ന്യൂസ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ്, കല് ഹോ ന ഹോ എന്ന ചിത്രത്തില്‍ മരണരംഗം ചിത്രീയ്ക്കുന്നതിനോട് ഷാരൂഖ് ഖാന് ഒട്ടും യോജിപ്പ് ഉണ്ടായിരുന്നില്ല എന്ന് സംവിധായകന് വെളിപ്പെടുത്തിയത്.
കൗതുകകരമായ കാര്യം എന്താണെന്ന് വെച്ചാല്‍, അതേ സമയത്ത് തന്നെയായിരുന്നു ഷാരൂഖ് ഖാന് ദേവദാസ് എന്ന ചിത്രത്തിലും മരണരംഗം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. ഇത് എന്റെ മരണകാലമാണെന്ന് ഷാരൂഖ് പറഞ്ഞിരുന്നുവത്രെ.
എന്നാല്‍ കല് ഹോ ന ഹോയില്‍ മരിയ്ക്കുകയല്ല, കോമയില്‍ അവസാനിക്കുന്നത് പോലെ ചിത്രീകരിയ്ക്കാം എന്ന് നിഖില്‍ പറഞ്ഞ് ബോധിപ്പിക്കുകയായിരുന്നുവത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക