Home KERALA സംസ്ഥാനത്ത്​ 22ന്​ ബാങ്ക്​ പണിമുടക്ക്​

സംസ്ഥാനത്ത്​ 22ന്​ ബാങ്ക്​ പണിമുടക്ക്​

തൃശൂര്‍: കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്​സ്​ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സി.എസ്​.ബി ബാങ്കില്‍ (പഴയ കാത്തലിക്​ സിറിയന്‍ ബാങ്ക്​) വരുന്ന ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മാറ്റങ്ങള്‍ക്കെതിരെ ഈമാസം 22ന്​ സംസ്ഥാനത്ത്​ ബാങ്ക്​ പണിമുടക്ക്​.

20 മുതല്‍ മൂന്ന്​ ദിവസങ്ങളിലായി സി.എസ്​.ബി ബാങ്കില്‍ നടക്കുന്ന പണിമുടക്കിന്​ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ്​ എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്​.

ബാങ്ക്​ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്ബത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയന്‍സ്​ (യു.എഫ്​.ബി.യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന്​ എല്ലാ ട്രേഡ്​ യൂണിയ​ന്‍ സംഘടനകളും ഉള്‍പ്പെട്ട സമര സഹായ സമിതി രൂപവത്​കരിച്ചിട്ടുണ്ട്​.

20 മുതല്‍ മൂന്ന്​ ദിവസം സി.എസ്​.ബി ബാങ്കിലും 22ന്​ സംസ്ഥാനത്ത്​ എല്ലാ ബാങ്കിലും ഇടപാടുകള്‍ സ്​തംഭിക്കുമെന്ന്​ സമര സഹായ സമിതി ചെയര്‍മാനും ​എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനും ജനറല്‍ കണ്‍വീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ മുന്‍ എം.പി കെ. ചന്ദ്രന്‍ പിള്ളയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Also Read :   സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യോമസേന