Home BANKING ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്.

ഈ മാസം 20, 21, 22 തിയതികളില്‍ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സംസ്ഥാനത്തെ 24 ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

 

Also Read :   വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇത്രയും മികച്ചതാവാന്‍ കാരണം അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്; സല്‍മാന്‍ ബട്ട്