വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ആശുപത്രിയില്‍. കാലിഫോര്‍ണിയ ഇര്വിന് മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
അസുഖകാരണം എന്താണെന്ന് വ്യക്തമല്ല. ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നിരീക്ഷണത്തിനായി ക്ലിന്റണ് ആശുപത്രിയില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരുന്നുകളോട് നന്നായി ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക