ആഗോള പട്ടിണി സൂചികയില്‍(Global Hunger Index) ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പരിഹാസം വ്യക്തമാക്കുന്ന കുറിപ്പില്‍ കപില്‍ സിബല്‍ പറയുന്നത്. ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് മോദിജിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കപില്‍ സിബലിന്റെ ട്വീറ്റ്.
ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നും കപിലിന്റെ ട്വീറ്റ് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക