ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച ധീര ജവാന് വൈശാഖിനെ ഓര്‍മ്മിച്ച് മോഹന്‍ലാല്‍. വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി.
മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നുവെന്നും മോഹന്‍ലാല്‍ കുറിക്കുന്നു.
എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക