മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്.
താരത്തിന്റെ പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു . പലപ്പോഴും അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ കേക്ക് ഒരുക്കുന്ന മകൻ സായ് കൃഷ്ണ ഇക്കുറിയും പതിവ് മുടക്കിയില്ല. ഇത്തവണ മകന്റെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി നവ്യക്ക് കിട്ടി. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് സായ്.
നവ്യ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചതായിരുന്നു കേക്ക് തയ്യാറാക്കിയത്. ബിസ്കോഫ്, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്പെഷൽ കേക്ക്.
ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്. ‘അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?’ എന്നായിരുന്നു കേക്ക് കണ്ട സായ് ചോദിച്ചതെന്നും നവ്യ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക