മുടി നീട്ടി വളർത്തി വ്യത്യസ്ത ഗെറ്റപ്പിലാണ് ഇപ്പോൾ നിവിൻ പോളിയുള്ളത്. സൈമ പുരസ്കാര വേദിയിലും നിവിന്റെ പുത്തന്‍ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ചിത്രത്തിന് ഒരു ജീസസ് ലുക്ക് ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഓ ജീസസ് എന്നാണ് ചിത്രത്തിന് നടി സ്രിന്റ നൽകിയിരിക്കുന്ന കമന്റ്. “കർത്താവേ…. ദേ കർത്താവ് നിവിൻ പോളിയുടെ രൂപത്തിൽ,” എന്നാണ് ചിത്രത്തിന് ലഭിച്ച മറ്റൊരു കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക