മലപ്പുറം: ചങ്ങരംകുളം ടൗണിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക് കടയില്‍ ഒരു റേഡിയോനന്നാക്കാന് എത്തിച്ചു. എന്നാല്‍ റേഡിയോ അഴിച്ചു പണി തുടങ്ങിയപ്പോഴോ ഉള്ളില്‍ 500 രൂപയുടെ നോട്ടുകെട്ട്. നന്നാക്കാന്‍ എത്തിച്ച റേഡിയോയില്‍ നിന്ന് ടെക്നീഷ്യന് ലഭിച്ചത് 15,000 രൂപയാണ്.
റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ റേഡിയോയില്‍ നിന്ന് പണം ലഭിച്ച വിവരം വിളിച്ചറിയിച്ചു. ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ട ഇവരുടെ പിതാവ് ഉപയോഗിച്ചിരുന്ന റേഡിയോ ആയിരുന്നു അത്. പെന്ഷന് പണം റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
റേഡിയോ ഉപയോഗശൂന്യമായതോടെയാണ് നന്നാക്കാനായി ടെക്നീഷ്യനെ ഏല്‍പ്പിച്ചത്. ഏതായാലും ടെക്നീഷ്യന്റെ നല്ല മനസുകൊണ്ട് റേഡിയോയിലെ സമ്ബാദ്യം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക