ചെന്നൈ : തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച അദ്ധ്യാപകന് അറസ്റ്റില്‍.
നന്തനാര്‍ സര്‍ക്കാര്‍ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകന് സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ആറ് കുട്ടികളാണ് ഇയാളുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്.
ഇതില്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥിയെ മുട്ടുകാലില്‍ നിര്‍ത്തിയും മര്‍ദ്ദിക്കുന്നുണ്ട്. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക