വിവാഹദിവസം വധു സ്വർണാഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങുന്നത് മിക്ക രാജ്യങ്ങളിലും പതിവാണ്.
എന്നാൽ, ഇപ്പോൾ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നടന്ന ഒരു വിവാഹം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വധുവായി യുവതി അറുപതു കിലോയോളം ഭാരം വരുന്ന ആഭരണങ്ങൾ ധരിച്ച് വിവാഹ വേദിയിലെത്തി സകലരെയും ഞെട്ടിച്ചു കളഞ്ഞത്. നെക്ലേസുകളുടെയും വളകളുടെയും കമ്മലുകളുടെയും രൂപത്തിലാണ് ഇത്രയും സ്വർണ്ണം യുവതി ധരിച്ചത്.
പ്രദേശത്തെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഭാവി ഭർത്താവ് വിവാഹത്തിന് തനിക്കു നൽകിയ സമ്മാനമാണിത് എന്നായിരുന്നു യുവതിയുടെ വിശദീകരണം. ഇത്രയും ഭാരം വഹിക്കേണ്ടി വന്നതുകൊണ്ട് നടക്കാൻ പ്രതിശ്രുത വരന്റെ സഹായം തേടേണ്ടി വന്നു യുവതിക്ക്. ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക