തിരുവനന്തപുരം വിമാനത്താവളത്തിന് കൂടതൽ വികസനം വേണം; ശശി തരൂർ എം പി

തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് എം പി ശശി തരൂർ. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ വലിയ മാറ്റം വരുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.പരിഗണിക്കാൻ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശശി തരൂർ എം പി പറഞ്ഞു. ഗതാഗത സൗകര്യത്തിന്റെ അഭാവം കൊണ്ടാണ് തിരുവനന്തപുരത്ത് വൻകിട കമ്പനികളൊന്നും നിക്ഷേപത്തിന് തയാറാകാത്തതെന്നും വിമാനത്താവളം ആര് ഏറ്റെടുത്തലും ഈ നാടിന് നന്മയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News