ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ചിത്രീകരണം ആരംഭിച്ചു. ടോവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി റുമെയ്സ ഗെല്‍ഗി
രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ച ചിത്രം ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ മുഹ്സിന് പരാരി സംവിധാനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് പുതിയ പ്രോജക്റ്റിന്റെ നിര്‍മ്മാണം. തലശ്ശേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക