ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ് (Kidney). കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും വൃക്കകളാണ്.
മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. വൃക്കകളെ ആരോഗ്യകരമായി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്…
1.നിങ്ങൾ പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കിൽ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാൽ സ്ഥിരമായി വേദനസംഹാരികൾ കഴിക്കേണ്ടി വന്നാൽ ഡോക്ടറുടെ നിർദേശം തേടുക.
2. ഉപ്പ് അല്ലെങ്കിൽ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല വൃക്കകളെയും ബാധിക്കാം. ഉപ്പിന്റെ അമിത ഉപയോഗം മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വർധിക്കുന്നതിന് കാരണമാകും. ഇതുമൂലം കിഡ്നി സ്റ്റോൺ ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നും വിദഗ്ധർ പറയുന്നു
3. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്നി കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
4. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. വൃക്കകളിൽ നിന്ന് സോഡിയവും വിഷവസ്തുക്കളും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. എത്രമാത്രം വെള്ളം വേണം എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക