കണ്ണൂര്‍: പാനൂര്‍ പാത്തിപ്പാലത്ത് കുഞ്ഞ് പുഴയില്‍ വീണു മരിച്ച സംഭവം കൊലപാതകമെന്ന് അമ്മയുടെ മൊഴി. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന പറഞ്ഞു.
പുഴയില്‍ വീണ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ പി ഷിജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
സോനയുടെ ഭര്‍ത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിലെ കൃഷിനാശം; സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില വര്‍ധിച്ചത് മൂന്നിരിട്ടി, ബീന്‍സ് തൊട്ടാലും കൈപൊള്ളും
പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക