Home LATEST NEWS പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു, ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത്...

പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു, ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു

ഡല്‍ഹി:  പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു.

നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെ ഇന്നലെ സുരക്ഷസേന വധിച്ചിരുന്നു. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാർ പറഞ്ഞു.

മലയാളി പത്ത് വർഷം കൊണ്ട് കുടിച്ചത് 1.15 ലക്ഷം കോടി രൂപയുടെ മദ്യം! കുടിക്കാന്‍ ചെലവഴിച്ച തുക പത്ത് വർഷത്തിനിടെ ഇരട്ടിയായി’ മദ്യവർജനത്തിനുള്ള വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് 43 കോടി രൂപ, ലഹരി വിമുക്തരായവര്‍ എത്രയെന്നറിയില്ലെന്ന് എക്സൈസ്

മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍ വീരമൃത്യുവരിച്ചു.

ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിന്‍റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു.

Also Read :   ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹം, തന്നോട് ഇഷ്ടമില്ല, ആലുവയിൽ നിന്നും വഴക്കിട്ട് വീടുവിട്ടിറയങ്ങി 14-കാരി ബംഗളുരുവിൽ