കോട്ടയം: കനത്തമഴയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന മകന് ഷോണ്‍ ജോര്‍ജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ശക്തമായ മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറിയിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഈരാറ്റുപേട്ടയിലും ഇത്തരമൊരു സംഭവം ആദ്യമായാണ്. ജനങ്ങള്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക