Home KERALA എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ട. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും...

എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ട. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി വി അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല; യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് എന്നെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്; ‘വിഎസ് ജോയ് നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങന്‍’; രൂക്ഷ പ്രതികരണവുമായി പി വി അന്‍വര്‍

വയനാട്: എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് പിവി അന്‍വര്‍ . യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്.

നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങനാണ് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്. കോണ്‍ഗ്രസിലെ ബിജെപി ഏജന്‍റാണ് കെ സി വേണുഗോപാല്‍.

മണ്ഡലത്തിലും നിയമസഭയിലും അന്‍വറില്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചിരുന്നു. എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയിരുന്നില്ല.

ഇന്നലെ താന്‍ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്‍ക്കൊപ്പമുള്ള കാറിന്‍റെ ചിത്രം അന്‍വര്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിനെ പരിഹസിച്ച് കമന്‍റ് ചെയ്യുന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കിയിരുന്നു.

Also Read :   അപകടം ഞെട്ടിക്കുന്നതെന്ന് ​ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍, എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അരവിന്ദ് കെജ്രിവാള്‍