തിരുവനന്തപുരം: തിരുവനന്തപുരം കണ്ണംമൂലയിൽ ഒഴുക്കിൽപെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ജാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെയാണ് കാണാതായത്.
ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പ്രദേശത്തെ ആമയിഴഞ്ചാൽ തോടിൽ വെള്ളം കയറിയിരുന്നു. നെഹർദീപ് ഉൾപ്പെടുന്ന സംഘം വെള്ളത്തിൽ നീന്തിക്കളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സ്കൂബ സംഘവും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക