മുംബൈ: മൊബൈല്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ചുണ്ട് മുറിച്ചെടുത്തു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ മസാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അരിവാള്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ ചുണ്ടുകള്‍ ഭാര്യ മുറിച്ചത്. സംഭവത്തില്‍ ഭാര്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഖേംരാജ് ബാബുറാവു മുള് (40) എന്നയാളുടെ ചുണ്ടാണ് ഭാര്യ മുറിച്ചെടുത്തത്. സ്വന്തം ഫോണ്‍ കേടായതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ ഫോണെടുത്തത്.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഫോണ്‍ തിരികെ നല്‍കിയില്ല. ഇതിനെച്ചൊല്ലി ഇരുവരും വ്യാഴാഴ്ച തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ഭാര്യ അരിവാള്‍ എടുത്ത് ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക