Home LATEST NEWS ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കും ;ആര്യന്‍ ഖാന്‍

ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കും ;ആര്യന്‍ ഖാന്‍

ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഖാന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. എന്‍സിബിയുടെ കൌണ്‍സിലിംഗിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യം വിശദമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

എന്‍സിബിയുടെ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് ആര്യന്‍ ഖാനുമായി സംസാരിച്ചത്. തെറ്റായ കാരണങ്ങള്‍ക്കൊണ്ട് പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങള്‍ ഉണ്ടാകില്ലെന്ന് ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡേയ്ക്ക് ഉറപ്പുനല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താങ്കള്‍ക്ക് എന്നേക്കുറിച്ച് അഭിമാനം തോന്നുന്ന പ്രവര്‍ത്തികളുണ്ടാകുമെന്നും ആര്യന്‍ ഉറപ്പുനല്‍കിയതായാണ് എന്‍സിബി വിശദമാക്കിയത്. നിലവില്‍ ആര്‍തര്‍ റോഡിലെ ജയിലിലാണ്ആര്യന്‍ ഖാനുള്ളത്.

ആഡംബര കപ്പലില്‍ ആര്യനില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചതായി എന്‍സിബി പറയുന്നില്ല. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കും എന്‍സിബി കൌണ്‍സിലിംഗ് നല്‍കുന്നുണ്ട്. എന്‍ജിഒ അംഗങ്ങളും എന്‍സിബി ഓഫീസര്‍മാരുമാണ് കൌണ്‍സിലിംഗ് നല്‍കുന്നത്. ഒക്ടോബര്‍ 20നാണ് ആര്യന്‍റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക.

Also Read :   മുൻകരുതലുകൾ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും, വേഗത്തില്‍ സുഖപ്പെടാനാകും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു എന്ന് കമല്‍ഹാസൻ