കാലടിയില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. വീട്ടുകാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കുടുബാംഗങ്ങള്‍ പള്ളിയില്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പുതുക്കി പണിതുകൊണ്ടിരുന്ന കാലടി കൊറ്റമം സ്വദേശി റെജി വര്‍ഗീസിന്റെ വീടാണ് കനത്ത മഴയെ തകര്‍ന്നത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. റെജിയും മക്കളും പള്ളിയില്‍ പോയിരുന്ന സമയത്തായിരുന്നു വീട് തകര്‍ന്ന് വീണത്.
റെജിയുടെ ഭര്‍ത്താവ് വര്‍ഗീസ് കഴിഞ്ഞ ജനുവരിയില്‍ കൊവിഡ് മൂലം മരണമടഞ്ഞിരുന്നു. നാട്ടുകാരുടെയും മറ്റും സഹായത്തിലായിരുന്നു വീട് നിര്‍മാണം നടന്നിരുന്നത്. ഇതിനിടയിലാണ് ദുരിതമായി വീട് തകര്‍ന്ന് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക