വീണ്ടും ഒരു പ്രളയ സാധ്യതയെ മുഖാമുഖം കാണുകയാണ് കേരളം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് കൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ നിരവധി പേർക്കാണ് ജീവനും വാസസ്ഥലവും നഷ്ടമായത്. അതിശക്തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ ജനങ്ങളോട് സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധി നിർദേശിച്ചു.
My thoughts are with the people of Kerala. Please stay safe and follow all safety precautions. #KeralaRains
— Rahul Gandhi (@RahulGandhi) October 16, 2021
വാഹന വിപണിയിൽ പുതിയ ചുവടുവയ്പ്പിനൊരുങ്ങി ‘ഒല’,
തന്റെ മനസ്സ് കേരളം ജനതയ്ക്കൊപ്പമാണെന്നും നിങ്ങൾ സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മാത്രമല്ല, കേരളം ജനതയ്ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുവാൻ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.
My heart goes out to my brothers and sisters in Kerala. I request all Congress workers to help those affected by the devastating rains in every way they can.
— Priyanka Gandhi Vadra (@priyankagandhi) October 16, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക