ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,596 പുതിയ കോവിഡ് -19 കേസുകൾ ഇന്ത്യ രേഖപ്പെടുത്തി. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 166 പേർ കോവിഡ് ബാധിച്ച് മരിച്ചു.
230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണിത്. നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. 10,773 പേര് പുതുതായി രോഗമുക്തി നേടിയതായി സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡബ്ല്യുഎച്ച്ഒയുടെ സാങ്കേതിക ഉപദേശക സംഘം ഒക്ടോബർ 26 ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ ഞായറാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക