അതിശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. പലയിടത്തും അതിരൂക്ഷമായ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. മഴയുടെ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. നാളെ രാവിലെ 11 മണിക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് തീരുമാനിച്ചിട്ടുണ്ട്. നീരൊഴുക്ക് ശക്തമായതോടെയാണ് തീരുമാനം. രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
മുടി വളരാന്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതെക്കുറിച്ചറിയൂ
ഡാം മേഖലയിലേക്ക് യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക