Home BEAUTY & FASHION ക്ഷീണം അകറ്റാൻ സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് അറിയാം…

ക്ഷീണം അകറ്റാൻ സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് അറിയാം…

പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്.

അമിതമായ ഭക്ഷണം കഴിക്കുന്നതും ക്ഷീണത്തിന് കാരണമാകാം. അമിതമായ ആഹാരക്രമം, പ്രത്യേകിച്ചും, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഇവയെല്ലാം ക്ഷീണത്തിന് കാരണമാകും. ഭക്ഷണത്തിലെ ചില മാറ്റങ്ങൾ ക്ഷീണത്തെ നേരിടാനും നമ്മുടെ ശരീരം സജീവമാക്കാനും സഹായിക്കുമെന്നും ജേണൽ ഓഫ് ന്യൂട്രീയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണം ക്ഷീണം അകറ്റാൻ സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് അറിയാം…

നട്സ്…

ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ ഒരു മികച്ച ലഘുഭക്ഷണമാണ് നട്സുകൾ. ബദാം, വാൾനട്ട്, കശുവണ്ടി എന്നിവയുൾപ്പെടെയുള്ള മിക്ക നട്സുകളിലും ഉയർന്ന കലോറി സാന്ദ്രതയ്ക്കും പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാലും സമ്പന്നമാണ്.

​ഗ്രീൻ ടീ…

ഗ്രീൻ ടീയിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണവും സമ്മർദ്ദവും നേരിടാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കൂടാതെ, നല്ല ഉറക്കം കിട്ടാനും ​ഗ്രീൻടീ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്…

ഡാർക്ക് ചോക്ലേറ്റിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ രക്തക്കുഴലുകൾ വികസിപ്പിക്കുന്ന നൈട്രിക് ഓക്സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുന്നു. ഇത് എനർജി ലെവർ കൂട്ടുന്നതിന് സഹായിക്കുന്നു.

വാഴപ്പഴം…

വാഴപ്പഴത്തിലെ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിലെ നിരവധി ഹോർമോണുകൾ പുറത്തുവിടാൻ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനുള്ള കഴിവ് വാഴപ്പഴത്തിനുണ്ട്.

Also Read :   കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്