നിങ്ങൾ നേരിടുന്ന ദഹന പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരങ്ങളിൽ ഒന്നാണ് ഇഞ്ചി ചായ. ദഹന പ്രശ്നങ്ങൾ കൂടാതെ വയറ്റിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ചായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ഇഞ്ചി ചായ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
പാൽ 1 കപ്പ്
ചായപ്പൊടി 2 ടീ സ്പൂൺ
ഇഞ്ചി 1 ടീസ്പൂൺ
പഞ്ചസാര 1 സ്പൂൺ
തയ്യാറാക്കുന്ന വിധം- ആദ്യം പാൽ നന്നായി തിളപ്പിക്കുക. രണ്ട് ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ചതച്ച ഇഞ്ചി ചേർത്ത് അഞ്ച് മിനുട്ട് ചെറിയ തീയിൽ തിളപ്പിക്കുക. ശേഷം പഞ്ചസാര ചേർത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക