ഥാറിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2020 ഒക്ടോബര്‍ രണ്ടിനായിരുന്നു ഥാര്‍ എസ്യുവിയെ അവതരിപ്പിച്ചത്. വളരെ വേഗത്തിലാണ് അടുത്ത പതിപ്പുമായി എത്താൻ മഹീന്ദ്ര ഒരുങ്ങുന്നത്. ബൊലേറോ, സ്കോര്‍പ്പിയോ തുടങ്ങി ഒമ്പതോളം വാഹനങ്ങൾ ഭാവിയിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. എസ്യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര പുതിയ പതിപ്പുമായി എത്തുന്നത്.
അതേസമയം, ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പിനെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കമെന്നാണ് വിവരം. നിലവിലെ മോഡലിന് സമാനമായി തന്നെ 5 ഡോര്‍ പതിപ്പിന്റെ സ്റ്റൈലിംഗ് എത്തുമെന്നാണ് വിവരങ്ങൾ. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്സുകളിലും 5 ഡോര്‍ പതിപ്പിന് കാര്യമായി മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. മാത്രമല്ല, എന്ജിന് ശേഷിയും വിലയും കുറഞ്ഞ ഥാര്‍ പുറത്തിറക്കാനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ടെന്ന് സൂചനകളുണ്ട്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക