മാഡം തുസാഡ്സിന്റെ ദുബായ് ശാഖ ആവേശമാകുകയാണ്. പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്സിന്റെ ദുബായ് ശാഖ ഈ മാസം 14 നാണ് തുറന്നത്. ഇത്തവണ വലിയ രീതിയിലാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. ദുബായ് എക്സ്പോക്ക് വളരെ അടുത്തായാണ് ശാഖയും ഉള്ളത്. അറബ് ലോകത്തെ തന്നെ ആദ്യത്തെ ശാഖയാണിതെന്ന് പറയാം. ലയണല്‍ മെസ്സിയും പോപ്പ് ഗായിക റിഹാനയും ഉള്‍പ്പെടെയുള്ള ആഗോള താരങ്ങളുടെ 60 പ്രതിമകളാണ് ഇവിടെയുള്ളത്.
ലെബനീസ് പോപ്പ് താരങ്ങളായ നാന്‍സി അജ്റാം, മായാ ഡയബ്, തുടങ്ങി പതിനഞ്ചോളം അറബ് മേഖലയിൽ നിന്നുള്ള താരങ്ങളുടെ പ്രതിമകളുമുണ്ട്. 250 മെഴുക് പ്രതിമകളാണ് ലണ്ടന്‍ ആസ്ഥാനമായ മാഡം തുസാഡ്സില്‍ ഉള്ളത്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്ഷിക്കുന്നതിനോടൊപ്പം മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയെ ഉയർത്തുക എന്നതുകൂടി എക്സ്പോ ലക്ഷ്യം വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക