സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. പലയിടങ്ങളിലും ഇതിനോടകം നിരവധി പേർക്കാണ് ജീവനും സ്വത്തും നഷ്ടമായത്. ഇതിനിടെ പ്രളയത്തിന് കാരണം പരിസ്ഥിതിയെ തകർക്കുന്നതാണെന്നു ചൂണ്ടിക്കാണിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം. മനുഷ്യൻ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങൾ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്..അല്ലെങ്കിൽ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ എന്ന് നടൻ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
കേരളത്തിൽ ഒരു പ്രളയമുണ്ടായാൽ ഉടനെ ഗാഡ്ഗിൽ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട് …ഞങ്ങളുടെ അപ്പനപ്പുപ്പൻമാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതിദുരന്തങ്ങളുമുണ്ട്…മനുഷ്യൻ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങൾ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്..അല്ലെങ്കിൽ ദിനോസാറുകളെപോലെ എന്നോ നാമാവശേഷമായേനേ…15 വർഷമായി അട്ടപ്പാടിയിൽ ഘനനമില്ല..90കളിൽ ഉള്ളതിനേക്കാൾ 10% കാടിന്റെ വളർച്ച ഇപ്പോൾ അധികമായിട്ടുണ്ട് എന്നാണ് കണക്കുകൾ…ഇനിയും പ്രകൃതിയേ സ്നേഹിച്ചേ അടങ്ങുവെങ്കിൽ സ്വന്തം താമസസ്ഥലങ്ങളുടെ അടിത്തറയിലെ കരികല്ലുകൾ പൊളിച്ച് തൊട്ടടുത്ത ക്വാറിയിൽ നിക്ഷേപിച്ച് കാടുകളിൽ കുടിൽ കെട്ടി ജീവിച്ച് മാതൃകകാട്ടുക…
പാചകത്തില്‍ മാത്രമല്ല വേറെയും പല ഗുണങ്ങളും പഞ്ചസാരയ്ക്ക് ഉണ്ട്. അതില്‍ ചിലത് നോക്കാം
രണ്ട് ദിവസം മൊബൈൽ റെയ്ഞ്ചില്ലാത്ത,തിന്നാൻ ബർഗർ ഇല്ലാത്ത,തൂറാൻ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടിൽ ഇരിക്കുമ്പോൾ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്നേഹം…കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമർദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗിൽ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചൻ പുരാണം…പ്രത്യേക അറിയിപ്പ്-കാടിന്റെ കിലോമീറ്ററുകൾക്കപ്പുറമുള്ള താഴ്വാരം വരെ മാത്രമെ നിങ്ങളുടെ ഇന്നോവ വരികയുള്ളു…ആശംസകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക