നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായ കൃഷ്ണകുമാർ ഡല്‍ഹിയിലുള്ള ന്യൂ കല്യാണ്‍ മാര്‍ഗ് വസതിയിലെത്തിയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച് കൃഷ്ണകുമാർ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്.
ബൈബിളിലെ നോഹയുടെ പേടകം ഗവേഷകർ കണ്ടെത്തിയോ?
മോദിജിയെ കണ്ടെന്നും ഇത് അനുഗ്രഹീത നിമിഷമാണെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മോദിയോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കൃഷ്ണകുമാറിനെ ബിജെപി ദേശീയ കൗണ്‍സിലിലേക്ക് അടുത്തിടെയാണ് തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക