കോട്ടയം:കോട്ടയത്ത് കനത്ത നാശം വിതച്ച മഴയില്‍ വെളളപ്പൊക്കമുണ്ടായ പൂഞ്ഞാര്‍ ടൗണില്‍ സെന്റ്.മേരീസ് പളളിയുടെ സമീപത്തെ വെളളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും. ഡ്രൈവര്‍ ജയദീപ്.എസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുളള നടപടി ആരംഭിച്ചു.
സംഭവത്തില്‍ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ജയദീപിന് നോട്ടീസ് നല്കി. 14 ദിവസങ്ങള്‍ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വെളളക്കെട്ടിന് സമീപം നിര്‍ത്തിയ ബസ് ജയദീപ് പിന്നീട് വെളളത്തിലേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ അല്പദൂരം വന്നതും ബസിലേക്ക് വെളളം കയറുന്ന സാഹചര്യമുണ്ടായതോടെ അടുത്തുളള സെന്റ്.മേരീസ് പളളിയുടെ സമീപത്തേക്ക് ബസ് അടുപ്പിച്ചു.യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
സംഭവം വൈറലായതോടെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക