കച്ചവടക്കാരനോട് വിലപേശുന്ന തെന്നിന്ത്യന്‍ താരറാണിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ താരം നയന്‍താര വഴിയോര കച്ചവടക്കാരനോട് ബാഗിന്റെ വില ചോദിക്കുന്ന ദൃശ്യങ്ങളാണ് ഫാന്‍സ് പേജുകളില്‍ തരംഗമാകുന്നത്.
തൂവെള്ള വസ്ത്രത്തില്‍ സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായി നയന്‍താര. സെലിബ്രിറ്റിയെയല്ല മറിച്ച് ഒരു സാധാരണ പെണ്‍കുട്ടിയെയാണ് ദ്യശ്യങ്ങളില്‍ കാണാനാകുന്നതെന്നാണ് ഏറെ പേരുടെയും അഭിപ്രായം.
ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗിന്റെ വില ചോദിക്കുന്നതെന്നാണ് മനസിലാവുന്നത്. വെളള ചുരിദാറാണ് വേഷം. നെറ്റിയിൽ വലിയ പൊട്ട്. മാസ്ക് ധരിച്ചിട്ടുണ്ട്. വളരെ സിംപിൾ ലുക്കിലാണ് താരമുള്ളത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ പകർത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക