Home LATEST NEWS മുപ്പത്തിയൊന്‍പതാം പിറന്നാള്‍ അമ്മയോടൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ പൃഥ്വിരാജ്

മുപ്പത്തിയൊന്‍പതാം പിറന്നാള്‍ അമ്മയോടൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ പൃഥ്വിരാജ്

തന്‍റെ മുപ്പത്തിയൊന്‍പതാം പിറന്നാള്‍ അമ്മയോടൊപ്പം ലൊക്കേഷനില്‍ ജന്മദിനമാഘോഷിച്ച്‌ പൃഥ്വിരാജ്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ ഗോല്‍ഡിന്റെ സെറ്റിലാണ് മല്ലിക സുകുമാരനോടൊപ്പം പൃഥ്വിരാജ് തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

താരം അമ്മയോടും പ്രൊഡക്ഷന്‍ ടീമിനോടുമൊപ്പം കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിരുന്നു. പൃഥ്വിരാജിന്റെ അൗദ്യോഗിക നെറ്റ് വര്‍ക്കിംഗ് ടീമായ പൊഫാക്ടിയോ ചിത്രങ്ങള്‍ പങ്കുവയ്ച്ചത്. അല്‍ഫോന്‍സ് പുത്രന്‍, ചിത്രത്തിന്റെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും ചിത്രങ്ങളിലുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോല്‍ഡ്. പൃഥ്വിരാജ് നയന്‍താരയോടൊപ്പം അഭിനയിക്കുന്ന മുഴുനീള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Also Read :   രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു; രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും കർണാടകയിലും ആശ്വാസം