ടി20 ലോക കപ്പില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികള്‍ ആരൊക്കെയായിരിക്കുമെന്ന് വെളിപ്പെടുത്തി നായകന് വിരാട് കോഹ്ലി.
കെ.എല്‍ രാഹുലിനൊപ്പം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് കോഹ്ലി പറഞ്ഞു. മൂന്നാം നമ്പരില്‍ തന്നെ കോഹ്ലി കളിക്കും.
‘ഐപിഎല്ലിനു മുമ്പ് സാഹചര്യം മറ്റൊന്നായിരുന്നു, എന്നാല്‍ ഇപ്പോള്‍ മുന്‍നിരയില്‍ കെഎല്‍ രാഹുലില്ലാതെ ആലോചിക്കാന്‍ കഴിയില്ല. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ചിന്തിക്കേണ്ട കാര്യമില്ല, ലോകോത്തര താരമാണ് അദ്ദേഹം.
മുന്‍നിരയില്‍ വളരെ മികച്ച പ്രകടനവുമാണ് നടത്തുന്നത്. ഞാന്‍ മൂന്നാംനമ്പറിലായിരിക്കും ലോക കപ്പില്‍ ഇറങ്ങുന്നത്. ഇപ്പോള്‍ എനിക്കു നല്‍കാനുള്ള ഒരേയൊരു ന്യൂസ് ഇതു മാത്രമാണ്’ കോഹ്ലി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക