താലിബാൻ നിലവിൽ ഉപയോഗിച്ച് വരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വ്യക്തമാക്കി വാട്സ്ആപ്പ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് താലിബാന്റെ അക്കൗണ്ടുകൾ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്. വാട്സ്ആപ്പിന്റെ ഡേയ്ഞ്ചറസ് ഓര്ഗനൈസേഷന് പോളിസി അടിസ്ഥാനമാക്കികൊണ്ടാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. താലിബാന് അവരുടെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്ക് മേല്‍ ആഗോള തലത്തില്‍ തന്നെ സമ്മർദ്ദമുണ്ടായിരുന്നു.
എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ; ഭര്‍ത്താവിന്റെയും മകളുടെയും ചിത്രവുമായി അനുഷ്ക
താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ നിരോധിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തത്. പിന്നാലെ ഇവിടുത്തെ ജനജീവിതം തന്നെ ദുസ്സഹമായിരുന്നു. അതേസമയം ഇത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണെന്ന് താലിബാൻ വക്താവ് വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക