പഴങ്ങള്‍, പച്ചക്കറികള്‍, ചുവന്ന മാംസങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന 5 സൂപ്പര്‍ഫുഡുകള്‍ ഇതാ:
ഇലക്കറികള്‍
ഫോളിക് ആസിഡ്, വിറ്റാമിന്‍ സി എന്നീ രണ്ട് പ്രധാന പോഷകങ്ങളാല്‍ സമ്ബന്നമാണ് പച്ച ഇലക്കറികള്‍.
ഇത് അണ്ഡോത്പാദന പ്രക്രിയയെ സഹായിക്കുന്നു. പച്ചയിലകള്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ഗര്‍ഭകാലത്ത് ഗര്‍ഭം അലസാനുള്ള സാധ്യതയും ക്രോമസോം തകരാറുകളും കുറയ്ക്കുന്നു. കെയ്ല്‍, ചീര, ബ്രൊക്കോളി, ഉലുവയില തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ച ഇലക്കറികള്‍ പുരുഷന്മാരില് ഉയര്‍ന്ന ഗുണമേന്മയുള്ള ബീജത്തിന്റെ ഉത്പാദനത്തിന് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പരിപ്പുകളും ഉണങ്ങിയ പഴങ്ങളും
ഒരുപിടി പരിപ്പും ഉണങ്ങിയ പഴങ്ങളും നിങ്ങളുടെ ശരീരത്തിന് ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കളും നല്കാന് സഹായകമാണ്. വാല്‍നട്ടിന് അണ്ഡത്തില് ഉണ്ടാകാന്‍ സാധ്യയുള്ള ക്രോമസോം തകരാറുകള്‍ കുറയ്ക്കാനും ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇതിന് കാരണം ഇവയില്‍ സെലിനിയം എന്ന ധാതു ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണ്.
ക്വിന്വ
ഫൈബര്‍ അടങ്ങിയ, ക്വിന്വ പോലുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനുകള്‍ ഗര്‍ഭധാരണ സാധ്യത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് ആര്‍ത്തവചക്രം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കും. അമ്മയാകാന്‍ തയ്യാറെടുക്കുന്ന വ്യക്തി തന്റെ ഭക്ഷണക്രമത്തില്‍ തവിട് കളയാത്ത ധാന്യം മറ്റ് ധാന്യങ്ങളുടെ പകുതി അളവിലെങ്കിലും ഉള്‍പ്പെടുത്തേണ്ടതാണ്.
മത്തന്‍ വിത്തുകള്‍
മത്തന്‍ വിത്തുകള്‍ സിങ്കിന്റെ സമ്ബന്നമായ ഒരു സ്രോതസ്സാണ്, ഇത് പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെയും ബീജത്തിന്റെയും അളവ് വര്‍ദ്ധിപ്പിക്കാനും, ആരോഗ്യമുള്ള കോശങ്ങള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. ഈ വിത്തുകള്‍ക്ക് എല്ലാ പ്രത്യുത്പാദന അവയവങ്ങളിലേക്കും ആവശ്യമായ രക്തം എത്തിക്കാന്‍ സാധിക്കും. മത്തന്‍ വിത്തുകള്‍ ഊര്‍ജ്ജം നിറഞ്ഞതും പോഷകങ്ങളാല്‍ സമ്ബന്നവുമാണ്.
വാഴപ്പഴം
വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, അണ്ഡോത്പാദന പ്രക്രിയയില്‍ ഉള്‍പ്പെടുന്ന ഹോര്‍മോണുകളെ ക്രമപ്പെടുത്തിക്കൊണ്ട് സിക്താണ്ഡത്തിന്റെ രൂപീകരണത്തിന് സഹായിക്കുന്നു. പൊട്ടാസ്യം, വിറ്റാമിന്‍ ബി 6 എന്നിവയുടെ അഭാവം അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകമാകുന്നു. അതിനാല്‍, ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പ്രഭാതഭക്ഷണത്തില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക