Home COVID 19 ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ബ്രിട്ടനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആശുപത്രികളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ വര്‍ധനവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയുമൊരു ലോക്ക്ഡൗണ്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന്‍റെ പക്ഷം.

കൊവിഡിനെ തുടര്‍ന്ന് ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ എട്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. ഏകദേശം 139,000 മരണങ്ങളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്.

എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം അതിവേഗം ആരംഭിച്ചതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുകയും സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കോവിഡിനെ തുടര്‍ന്ന് 223 പുതിയ മരണങ്ങള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്, ഈ കണക്കുകള്‍ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്നതാണ്.

Also Read :   വനിതാ കമ്മീഷന്‍ സമാന്തര കോടതിയല്ല: അഡ്വ. പി സതീദേവി