ഡല്‍ഹി: പൂഞ്ചിൽ ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പത്താം ദിവസം വ്യാപക തെരച്ചിൽ നടത്തുകയാണ്.
മുൻകരുതലിന്റെ ഭാഗമായി മെൻന്ദാർ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികരാണ് പൂഞ്ചില്‍ വീരമൃത്യു വരിച്ചത്.
നിങ്ങൾക്ക് സാമൂഹ്യ സുരക്ഷയുടെ ഗ്യാരണ്ടി നൽകുന്ന മോദി സർക്കാരിന്റെ 5 പദ്ധതികൾ, യോഗ്യതയും ആനുകൂല്യങ്ങളും അറിയുക
ആക്രമണം ഉണ്ടാകാനുള്ള സാഹചര്യത്തിൽ നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്നും ഇന്നലെ നിർദേശം നൽകിയിരുന്നു.
കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന വനമേഖലയിൽ വൻ ആയുധ ശേഖരവുമായി ആറ് ഭീകരരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് അനുമാനം. ഇന്നും ജമ്മുവിൽ തുടരുന്ന കരസേനാ മേധാവി എം എം നരവനെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക