നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്നതിനാൽ സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ജില്ലാ കലക്ടറാണ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഓരോ ഷട്ടറും ഉയർത്തുക. ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയർത്തുക. അതിനാൽ തന്നെ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ നെയ്യാർ ഡാം നാൽപത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
ഥാറിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാൻ തയ്യാറെടുത്ത് മഹീന്ദ്ര
ഇതുവരെ 160 സെന്റീമീറ്റർ ആണ് ഉയർത്തിയത്. ഇന്ന് 60 സെന്റീമീറ്റർ വീതം ഉയർത്തുമ്പോൾ ആകെ 400 സെന്റീമീറ്ററാകും. വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയുണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വെള്ളം തുറന്നു വിടുവാൻ തീരുമാനമായത്. വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിളക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക