കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യ പ്രതിയായ റോജി അഗസ്റ്റിനെയാണ് മാറ്റിയത്. മാനന്തവാടി ജില്ല ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജയിൽ മാറ്റ നടപടി.
നേരത്തെ ജയിലില്‍ ചോദ്യം ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും അഗസ്റ്റിന് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജയിലിനുള്ളില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ബത്തേരി കോടതി അനുമതി നൽകിയത്. 7 ദിവസത്തെ ക്വാറന്റിൻ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയേ സെല്ലിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക