പ്രധാനമന്ത്രി നരേന്ദ്രമോദി നിരക്ഷരനാണെന്ന് കോൺഗ്രസ് ട്വീറ്റ്. പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടുകൂടി ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞുള്ള ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റായിട്ടായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്. ട്വീറ്റ് വന്നതോടെ വിവിധയിടങ്ങളിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഉയർന്നു. തുടർന്നാണ് ട്വീറ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത്.
‘ഇത് അനുഗ്രഹീത നിമിഷം, മോദിജിയെ കണ്ടു’, പ്രധാനമന്ത്രിയെ സന്ദർശിച്ച് കൃഷ്ണകുമാര്‍
ട്വീറ്റിലെ പരമാര്‍ശം ‘സിവില്‍ പാര്‍ലമെന്ററി ഭാഷാ’ നിലവാരത്തിലുള്ളതായിരുന്നില്ല. പുതിയ സോഷ്യല്‍ മീഡിയ മാനേജരാണ് അപരിഷ്കൃതമായ ട്വീറ്റ് പങ്കുവച്ചെതെന്നാണ് കോൺഗ്രസ് ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മുഖേന പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ നടത്തിയ അപരിചിതമായ ട്വീറ്റില്‍ ഖേദിക്കുകയും പിന്‍വലിക്കുകയും ചെയ്തെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാർ വ്യക്തമാക്കി. ‘കോണ്‍ഗ്രസ് സ്കൂളുകള്‍ നിര്‍മിച്ചു. എന്നാല്‍ മോദി പഠിച്ചിട്ടില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. എന്നാല്‍ മോദി അപ്പോഴും പഠിച്ചിട്ടില്ല. രാജ്യം മോദിയുടെ നിരക്ഷരത മൂലം ഉഴലുകയാണ്’ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക