Home KOLLYWOOD ഫത്താഹ് ആയി അര്‍ജുന്‍, ‘ഉരു’വിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഫത്താഹ് ആയി അര്‍ജുന്‍, ‘ഉരു’വിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഉരു സിനിമയിൽ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളിൽ മികച്ച അഭിനയം കാഴ്ചവെച്ച അർജുൻ എന്ന നടന്റെ ക്യാരക്ടർ പോസ്റ്റർ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ്‌ ബുക്ക് പേജിലൂടെ റിലീസ് ചെയ്തു .

കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ് .

ഫത്താഹിന്റെ ബാപ്പയുടെ റോളിൽ കെ യു മനോജ് , ഉമ്മയുടെ റോളിൽ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവിൽ അഭിനയിച്ചിരിക്കുന്നത് .

നവാഗത സംവിധായകനായ ഇ എം അഷ്‌റഫിന്റെ സംവിധാന മികവിൽ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത് . മാമുക്കോയയുടെ ശ്രീധരൻ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ് .

മൻസൂർ പള്ളൂർ നിർമ്മിച്ച ഉരുവിന്റെ സഹ നിർമ്മാതാക്കളാണ് എ സാബുവും സുബിൻ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാർ പെരുമ്പടവും സംഗീതം കമൽ പ്രശാന്തുമാണ് നിർവഹിച്ചിരിക്കുന്നത് .

പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രവും , ഗാന രചന പ്രഭാവർമ്മയുമാണ് .

എഡിറ്റിങ് ഹരി ജി നായറും , അസോസിയേറ്റ് സംവിധായകൻ ഷൈജു ദേവദാസുമാണ് .കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷൻ എക്സിക്യു്ട്ടീവ് പി കെ സാഹിറും പി ആർ ഒ പ്രേമൻ ഇല്ലത്തും ജസീർ തെക്കേക്കരയുമാണ് .

Also Read :   ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചു, പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം