തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ എല്ലാവര്ക്കും സന്തോഷമുള്ള കാര്യമാണെന്ന് കെ.മുരളീധരന് എംപി.
ചെറിയാന് ഫിലിപ്പ് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ. മുരളീധരന്റെ പ്രതികരണം. ചെറിയാന് വരുന്നത് കോണ്‍ഗ്രസിന് കരുത്താകുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയാന് ഫിലിപ്പ് നിലപാട് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ അഭിപ്രായം അപ്പോള്‍ പറയും. തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന് വ്യക്തമാക്കി.
ചെറിയാന് പാര്‍ട്ടിയിലേക്ക് വരുന്നത് സന്തോഷമാണ്. 2011ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നെങ്കിലും വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലര്‍ക്കെ താന്‍ മറുപടി അയക്കാറുള്ളു. അതില്‍ ഒന്ന് ചെറിയാന് ഫിലിപ്പ് ആണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക