ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹോദരി മീനാക്ഷി. മഹാലക്ഷ്മിക്ക് മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്.
മഹാലക്ഷ്മിയുടെ ജന്മദിനമായ ഒക്ടോബർ 19നുള്ള ചിത്രങ്ങളാണ് ഇന്ന് മീനാക്ഷി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്.
ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക