ഉത്തരാഖണ്ഡ്: കനത്തമഴയിൽ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി. പതിനേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡാര്‍ജിലിംഗ് മേഖലയില്‍ അഞ്ച് പേര് മരിച്ചു. രണ്ട് പേര് ടോര്‍ഷ നദിയില്‍ ഒഴുകിപോയി.
ഗര്‍വാള്‍, ബദ്രിനാഥ് റോഡുകള്‍ തുറന്നതോടെ ചാര് ധാം യാത്ര പുനഃരാരംഭിച്ചിരുന്നു. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മഴ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക