നടി ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്നത് സീരിയൽ നടൻ ജിഷിൻ മോഹൻ ആണ് എന്ന തരത്തിൽ ചില വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ വ്യാജവാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജിഷിൻ.
മദ്യപിക്കാറില്ല, നേരത്തെയും കാലത്തേയും വീട്ടിൽ കയറും
ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്സിഡന്റ് വിഡിയോയിൽ പറയുന്ന ആ “ജിഷിൻ” ഞാനല്ല സൂർത്തുക്കളെ- എന്ന അടിക്കുറിപ്പിലാണ് ജിഷിൻ വിഡിയോ പങ്കുവെച്ചത്.
‘നടി ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്ന ജിഷിൻ ഞാൻ അല്ലെന്ന് പറയാനാണ് ലൈവ് വന്നത്. ചില വിഡിയോകൾ ഞാൻ നോക്കിയപ്പോൾ സീരിയൽ നടൻ ജിഷിൻ മോഹൻ ആണെന്നാണ് അതിൽ പറയുന്നത്. ആളിന്റെ മുഖമൊന്നും കാണുന്നില്ല.
അതെന്താണ് എന്റെ പേര് പറയുന്നത് എന്നു കരുതി. ഈ പേര് തന്നെ റെയറാണ്. അതുകൊണ്ട് ആശ്വസിച്ചു നിൽക്കുവായിരുന്നു.
കുറേപേർക്ക് ഈ പേരുണ്ടെന്ന് ഇപ്പോൾ മനസിലായി. ഓൺലൈൻ മാധ്യമങ്ങളുടെ അടിയിൽ വരുന്ന കമന്റുകൾ മുഴുവൻ എന്നെ ചീത്ത വിളിച്ചുകൊണ്ടാണ്. ഒരാളെ ഇങ്ങനെ തേജോവധം ചെയ്യുകയാണ്.
മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത്. അതിനൊന്നും സമയമില്ല മക്കളെ. എല്ലാവരുടെയും വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കാണുന്നത്.
അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ടു നശിപ്പിക്കരുത്.
ഇതൊക്കെ വിശ്വസിക്കുന്ന പ്രേക്ഷകർക്കുവേണ്ടിയാണ് ഞാൻ വിഡിയോ ചെയ്തത്. ഞാൻ മദ്യപിക്കാത്ത ഒരാളാണ്. മുൻപ് മദ്യപിച്ചിരുന്നു. ഇപ്പോൾ തീരെ ഇല്ല. നേരത്തും കാലത്തും വീട്ടിൽ കയറുന്ന ആളാണ്.
അതൊക്കെ വേറെ കാര്യം. നിങ്ങൾ വാർത്ത വളച്ചൊടിച്ച് കൊടുക്കുമ്പോൾ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓർക്കണം. എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുന്നുണ്ടി വരുന്നത് അമ്മയെ വളരെ അധികം വേദനിപ്പിക്കുന്നുണ്ട്.
ഇവനും ഡിവോഴ്സ് ആകാൻ പോവുകയാണല്ലേ എന്നാണ് മറ്റു ചിലരുടെ കമന്റുകൾ. ആളുകളെ കുറ്റപ്പെടുത്തുന്നില്ല അത്തരത്തിലായിരുന്നു അതിന്റെ ഹെഡിങ്ങുകൾ.
എന്റെ ഗർഭം ഇങ്ങനല്ല എന്നു പറയുന്നതുപോലെ ആ ജിഷിൻ ഞാൻ അല്ല.- ജിഷിൻ ലൈവിൽ പറഞ്ഞു. നിരവധി പേരാണ് ജിഷിന് പിന്തുണയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക