മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക.
സിനിമയ്ക്ക് അപ്പുറത്ത്, മഞ്ജു എന്ന വ്യക്തിയോടും ഏറെ സ്നേഹമാണ് മലയാളികൾക്ക്. അതുകൊണ്ടാണ്, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ, സഹോദരൻ മധുവാര്യർക്കും സഹോദരന്റെ മകൾക്കുമൊപ്പം ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൈക്കിളിൽ റിസോർട്ടിൽ ചുറ്റി നടക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
https://youtu.be/_TPTyrfyaMk
പ്രതികരിക്കാൻ ഇവിടെ എഴുതുക