ടി20 ലോക കപ്പിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണെന്ന് ഓസീസ് സൂപ്പര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്ത്. സന്നാഹമത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷം സംസാരിക്കവേയാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യയുടേത് അതിഭയങ്കര സംഘമാണ്. എല്ലാ മേഖലകളും ശക്തമാക്കിയ അവര്‍ക്ക് മികച്ച മാച്ച് വിന്നര്‍മാരുമുണ്ട്. കഴിഞ്ഞ ഏതാനും മാസമായി ഈ സാഹചര്യങ്ങളില്‍ കളിക്കുകയാണ് അവര്‍ ഐപിഎല്ലില്‍.
അതിനാല്‍ ഈ സാഹചര്യങ്ങളോട് അവര്‍ ഇണങ്ങിയിരിക്കുന്നു. ഐപിഎല്ലില്‍ ഞാന്‍ അധികം കളികള്‍ കളിച്ചിട്ടില്ല. പക്ഷേ നെറ്റ്സില്‍ ഞാന്‍ ധാരാളം സമയം ചിലവഴിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്തു’ സ്മിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക