Home KERALA പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സി.പി.ഐ.എം

പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സി.പി.ഐ.എം

പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സി.പി.ഐ.എം. കണ്ണൂര്‍ ജില്ലയിലെ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിലാണ് ജില്ലയിലെ എൽ ജി ബി ടി വിഭാഗങ്ങളും ചേർന്ന് സി.പി.ഐ.എം സെമിനാര്‍ സംഘടിപ്പിച്ചത്.

ആരെയും മാറ്റിനിര്‍ത്താതെ ചേര്‍ത്തു നിര്‍ത്തുകയാണ് സി.പി.ഐ.എം എന്നും അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും വേണ്ട പരിഹാരങ്ങള്‍ കാണാനുമാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കുക വഴി പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെയും ഒരുമിപ്പിക്കുകയാണ് സി.പി.ഐ.എം. അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യം ഭരിക്കുന്നവര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അവഗണിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും തങ്ങളെ അവഗണനയോടെ നോക്കിക്കാണുമ്പോള്‍, തങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പാര്‍ട്ടി എത്തിയതില്‍ സന്തോഷമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത എൽ ജി ബി ടി വിഭാഗം പറഞ്ഞു.

Also Read :   നേതാക്കളാകാൻ വേണ്ടി ജനിച്ചവരാണ് ഈ രാശിക്കാർ; ഇതിൽ നിങ്ങളുണ്ടോ?